പന്തളം: പെട്രോൾ ഡിസൽ വിലവർദ്ധന പിൻവലിക്കുക ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുക, കൊവിഡിന്റെ പശ്ചാത്തലത്തൻ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി. അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ അടൂർ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി.എൻ.സി.പി.സംസ്ഥാന നിർവാഹക സമിതി അംഗം അടൂർ നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സാബു ഖാൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളൂർ വിക്രമൻ, ബി.കണ്ണൻനായർ, കെ.ആർ.ച ന്ദ്ര മോഹൻ, കെ.പി. വർഗീസ്.പി.യോഹന്നാൻ, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.