ചെങ്ങന്നൂർ : മോട്ടോർ തൊഴിലാളികൾക്ക് കൊവിഡ് 19 പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, മോട്ടോർ തൊഴിലാളികൾക്ക് 7500 രൂപ മാസം തോറും ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ചെങ്ങന്നൂർ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ് പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റാഫീ ഓഫീസ് പടിക്കൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് എം.ആർ. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ നേതാക്കളായ വി.എൻ.രാധാകൃഷ്ണ പണിക്കർ,പി.സി.രാജൻ,സജീവൻ കല്ലിശേരി, ജോർജ് തോമസ് ഇടനാട്,വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.