പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക്
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം
പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദേശങ്ങളിൽ കൊവിഡും മറ്റ് ഗുരുതര രോഗങ്ങൾ മൂലവും പ്രവാസികൾ മരിക്കുന്നത്
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈയുംകെട്ടി നോക്കി നിൽക്കുകയാണ്.
ലക്ഷക്കണക്കിന് പ്രവാസികൾ ഇപ്പോഴും വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചാർട്ടേഡ്
വിമാനസർവീസുകൾക്ക് എത്രയും വേഗം അനുമതി ലഭ്യമാക്കുവാൻ സർക്കാരുകൾ
തയ്യാറാകണം.സർക്കാരുകൾ കാട്ടുന്ന കടുത്ത
അവഗണനക്കെതിരെ സമരപരിപാടികൾ ആരംഭിക്കും. ഇതിന്റെ
ഭാഗമായി നാളെ കലക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽജില്ലാവൈസ് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, ജില്ലാ സെക്രട്ടറി
റെനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.