മല്ലപ്പള്ളി- മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഞാറ്റവേല ചന്ത ആരംഭിച്ചു. പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ പരിസരത്താണ് ചന്ത . തോമസ് ജേക്കബ് ആദ്യ ഉൽപന്നം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി, കുഞ്ഞുകോശി പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ, കൃഷി അസി. ഡയറക്ടർ ജിജിമോൾ പി. കുര്യൻ, കൃഷി ഓഫീസർ ജോസഫ് ജോർജ്ജ്, അസി. കൃഷി ഓഫീസർ സത്യരാജ് തുടങ്ങിയവർ പ്രസംഗിച്ചു.