മല്ലപ്പള്ളി : ഭാരതീയ ദളിത് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി നിരക്കിനെതിരെ മല്ലപ്പള്ളി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിനു മുമ്പിൽ ധർണ നടത്തി. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി രാഘവന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഡ്വ.റെജി തോമസ് ധർണ ഉദ്ഘാടനം ചെയ്തു.മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പ്രസാദ് ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.ദിലീപ് കുമാർ മുഖ്യ സന്ദേശം നൽകി.ജില്ലാ സെക്രട്ടറിമാരായ പത്മാന്ദ് വി.കെ.,ദീപു രാജ് ചെങ്ങരൂർ,കല്ലൂപ്പാറ പഞ്ചായത്ത് മെമ്പർ ജ്ഞാനമണി മോഹൻ,എം.സി.തമ്പി പ്രാട്ട്, ശ്രീനിവാസൻ ആനിക്കാട്, ഗോപിനാഥ് പി.ജെ.,തമ്പി മല്ലപ്പള്ളി, അനുരത് എന്നിവർ പ്രസംഗിച്ചു.