പത്തനംതിട്ട: നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി കേരള
ഘടകം സംഘടിപ്പിക്കുന്ന മഹാവെർച്വൽ റാലി ഇന്ന് വൈകിട്ട് 5 ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വെർച്വൽ റാലി സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ
സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ കാര്യാലയത്തിൽ നടക്കുന്ന വെർച്ച്വൽ റാലിയിൽ ജില്ലാ സംസ്ഥാന നേതാക്കൾ
പങ്കെടുക്കും. എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും വെർച്വൽ റാലി വീക്ഷിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഇതിനായി വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു.
സംസ്ഥാന സർക്കാരിെന്റ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾക്ക് എതിരെ 17 ന് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ വിജയകുമാർ മണിപ്പുഴ, എം.അയ്യപ്പൻകുട്ടി എന്നിവർ പങ്കെടുത്തു.