haritham
ഹരിതം സഹകരണം പദ്ധതി വായ്പ്പൂര് സ്‌കൂളിൽ ബാങ്ക് പ്രസിഡന്റ് ഒ.കെ. അഹമ്മദ് നിർവ്വഹിച്ചു.

മല്ലപ്പള്ളി: സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം 2020ന്റെ ഭാഗമായി വായ്പ്പൂര് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വായ്പൂര് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ തെങ്ങിൻ തൈ നട്ട് ബാങ്ക് പ്രസിഡന്റ് ഒ.കെ.അഹമ്മദ് നിർവഹിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത എൻ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.സതീശ്, ടി.എസ്.നന്ദകുമാർ, തോമസ് മാത്യു,പി.ടി.എ. പ്രസിഡന്റ് ബിജു രാജൻ,സി.എച്ച്. സലിം,അദ്ധ്യാപകരായ ഉഷാ കുമാരി, ഹരികുമാർ,ശ്രീകല പി.എസ്, രേണു എ.നായർ, നിഷ പി.നമ്പൂതിരി, ദീപ എൻ തുടങ്ങിയവർ പ്രസംഗിച്ചു.