പന്തളം: പന്തളം എൻഎസ്എസ് ബോയ്സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ തോന്നല്ലൂർ പുത്തൂരേത്ത് രമാനിവാസിൽ കെ. നാരായണക്കുറുപ്പ് (85) നിര്യാതനായി. അഖില ഭാരത അയ്യപ്പസേവാസംഘം പന്തളം 344-ാം നമ്പർ ശാഖാ പ്രസിഡന്റും തോന്നല്ലൂർ 97-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമാണ്. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ സാവിത്രിയമ്മ. മക്കൾ: എൻ. ഉഷാകുമാരി (പന്തളം എൻ.എസ്.എസ് എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ), എസ്. രമാദേവി (ചെങ്ങന്നൂർ എസ് .സി.ആർ.വി. ടി.ടിഐ റിട്ട. പ്രിൻസിപ്പൽ). മരുമക്കൾ: ടി.പി. മോഹനൻ, പി.വി. അശോക് (ധനലക്ഷ്മി ബാങ്ക് റിട്ട. ചീഫ് മാനേജർ, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യന്റെ അസി. പ്രൈവറ്റ് സെക്രട്ടറി).