ചെന്നീർക്കര : മെഴുവേലി കുടിവെള്ള പദ്ധതിയിലെ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിർമ്മാണോദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു.സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തിക്ക് 1.86 കോടി രൂപക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൂടുതൽ വ്യാസമുള്ള പുതിയ പി.വി.സി,ജി.ഐ,ഡി.ഐ.കെ ഒൻപത് പൈപ്പുകളാണ് ഇവിടെ സ്ഥാപിക്കുന്നത്.പന്നിക്കുഴി, ഇലവുംതിട്ട,മുട്ടത്തുകോണം,മഞ്ഞനിക്കര,രാമൻചിറ എന്നീ പ്രദേശങ്ങളിലെ 11.100 കിലോമീറ്റർ പൈപ്പ് ലൈനുകളാണ് മാറ്റി സ്ഥാപിക്കുന്നത്.ലോട്ടസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന കമ്പനിയാണ് കരാറുകാർ. 1,86,49,000 രൂപയ്ക്കാണ് പ്രവൃത്തി കരാറുകാരൻ ഏറ്റെടുത്തിരിക്കുന്നത്. ചെന്നീർക്കര പഞ്ചായത്ത് പടിയിൽ നടന്ന നിർമ്മാണോദ്ഘാടന വേളയിൽ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണ കുറുപ്പ്,ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കമലാസനൻ,അസി.എക്സിക്യൂട്ടീവ് എൻജിനിയർ കെ.ഐ.നിസാർ,അസിസ്റ്റൻഡ് എൻജിനിയർ വി.സതികുമാരി, ഓവർസീയർ പ്രേംകുമാർ എന്നിവർ പങ്കെടുത്തു.