പത്തനംതിട്ട :സാധാരണക്കാരന്റെ സാമ്പത്തിക സ്രോതസായ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ നഷ്ടങ്ങളിലേക്ക് നയിക്കുകയും, വായ്പാ തിരിച്ചടവിൽ ഗണ്യമായ കുറവുമാണ് ഉണ്ടാകുന്നതായി കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന യോഗം വിലയിരുത്തി.സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ കുറക്കുകയും,ട്രഷറി നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിക്കുകയും ചെയ്തത് മൂലം പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് പുതിയ നിക്ഷേപം വരുന്നില്ലായെന്ന് മാത്രമല്ല, കിടക്കുന്ന നിക്ഷേപം പിൻവലിച്ച് പോകുകയും ചെയ്യുന്നതിലൂടെ പ്രാഥമിക മേഖലയുടെ നിലനിൽപ്പ് തന്നെ ഭീക്ഷണിയിലായിരിക്കുകയാണ്.വളരെ അടിയന്തരമായി നിക്ഷേപപ്പലിശയിൽ വർദ്ധനവ് വരുത്തിയും,വായ്പാ നടപടികൾ ത്വരിതപ്പെടുത്തിയും ഈ മേഖലയെ സംരക്ഷിച്ചില്ലായെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി,ട്രഷറർ പി.കെ വിനയകുമാർ എന്നിവർ സംസാരിച്ചു.