കോന്നി : പുനലൂർ - മൂവാ​റ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന് കോന്നി ഭാഗത്തെ പണി തുടങ്ങി. കോന്നി മുതൽ കുമ്പഴ വരെയാണ് തുടക്കം കുറിച്ചത്. കോന്നി റിപ്പബ്ളിക്കൻ സ്കൂൾ മുതലുള്ള ഭാഗത്ത് കാടുതെളിക്കലും മറ്റും തുടങ്ങിയിട്ടുണ്ട്.

റോഡരികിലെ മരം മുറിക്കുന്നതിനുള്ള നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോക ബാങ്ക് സഹായത്തോടെയാണ് റോഡ് വികസിപ്പിക്കുന്നത്.

. 28 കവലകളും പ്റധാന ടൗണുകളും നവീകരിക്കും. 114 കലുങ്കുകൾ വികസിപ്പിക്കാനും മൂന്ന് ചെറിയ പാലങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.

പൊൻകുന്നം മുതൽ മൂവാ​റ്റുപുഴ വരെയുള്ള ഭാഗം നേരത്തെ പി.പി.പി ( പബ്ളിക് പ്രൈവറ്റ് പാട്ണർഷിപ്പ്) മാതൃകയിൽ നിർമ്മിച്ചിരുന്നു.

സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11 കിലോമീ​റ്റർ വികസനമാണ് കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

-------------

അടങ്കൽ തുക 737.64 കോടി

കോന്നി മുതൽ പ്ലാച്ചേരി വരെ 30.16 കിലോമീ​റ്ററിന് 274.24 കോടി രൂപയും പുനലൂർ മുതൽ കോന്നി വരെയുള്ള 29.84 കിലോമീ​റ്ററിന് 226.61 കോടി രൂപയും

------------------------

@ വീതി - 14 മീ​റ്റർ..

ടാറിംഗ് - 10 മീ​റ്റർ

നടപ്പാത- 2 മീ​റ്റർ
-----------------

വികസനം ഇവിടെ

കോന്നി, ചി​റ്റൂർ മുക്ക്, മല്ലശേരി മുക്ക്, കുമ്പഴ വടക്ക്, മൈലപ്റ, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, മന്ദിരം പടി, കുത്തുകല്ലുംപടി, ബ്‌ളോക്കുപടി, തോട്ടമൺകാവ്, റാന്നി പെരുമ്പുഴ ബസ് സ്​റ്റാൻഡ്, മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി, മക്കപ്പുഴ തുടങ്ങിയ 28 ജംഗ്ഷനുകളും ടൗണുകളുമാണ് വികസിപ്പിക്കുന്നത്. ടൗണുകളിൽ 6.5 കിലോമീ​റ്റർ ദൂരത്തിൽ നടപ്പാതയും കൈവരിക്കും സ്ഥാപിക്കും.