തിരുവല്ല: കേന്ദ്രസർക്കാർ തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.റെജി വർഗീസ്,സൂസമ്മ പൗലോസ്, റെജി എബ്രഹാം,ജോസ് വി.ചേരി, ജെസി മോഹൻ,മോഹൻ തൈക്കടവിൽ,വി.കെ.മധു,റീനി കോശി, ജിവിന്,സുജ മോഹൻ,ടി.കെ.പ്രഹ്ലാദൻ,തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.