തിരുവല്ല: അമിത വൈദ്യുതി ബിൽ,പെട്രോൾ,ഡീസൽ,ഗ്യാസ് എന്നിവയുടെ വില വർദ്ധനവിനെതിരെ കേരള യൂത്ത്ഫ്രണ്ട്(എം) ധർണ നടത്തി.തിരുവല്ല കെ.എസ്ഇ.ബി ഭവന് മുമ്പിൽ മണ്ണെണ്ണ വിളക്ക് തെളിച്ചും മണ്ണപ്പം ചുട്ടും പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശേരിൽ അദ്ധ്യക്ഷതവഹിച്ചു.കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ,സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ദീപക് മാമൻ മത്തായി,ജനറൽ സെക്രട്ടറിമാരായ ബിജു കുന്നേപറമ്പൻ,സുമേഷ് ആൻഡ്രൂസ്,വിജയ് മരേട്ട്, ജില്ലാ ഭാരവാഹികളായ ജോജി പി.തോമസ്, മനോജ് മടത്തുംമൂട്ടിൽ,ബെന്നി മനക്കൽ,നെബു തങ്ങളത്തിൽ,ചാൾസ് ചാമത്തിൽ,കെ.എസ്.സി ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ,മാത്യൂസ് ചാലക്കുഴി,സഞ്ചു ചാക്കോ,രാജേഷ് എന്നിവർ പ്രസംഗിച്ചു.