ഏനാത്ത് :സംസ്ഥാന സർക്കാരിന്റെ സുഭിക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി ഏനാത്ത് സർവീസ് സഹകരണ ബാങ്ക് സഹകാരികൾക്കായി പതിനായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു.ബാങ്ക് അങ്കണത്തിൽ നടത്തിയ തൈകളുടെ വിതരണോദ്ഘാടനം സി.പി.എം.ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ.എ.താജുദീൻ അദ്ധ്യക്ഷത വഹിച്ചു.ബോർഡ്‌ അംഗങ്ങളായ അഡ്വ. രാധാകൃഷ്ണൻ,രാധാമണി ഹരികുമാർ,അനിത കീഴൂട്,ശിവരാജൻ,സെക്രട്ടറി അംബിക കുമാരി, ജീവനക്കാർ,സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപിക്കുട്ടൻ ആചാരി,ജോൺസൻ,അരുൺകുമാർ, സതീശൻ മുതലായവർ പങ്കെടുത്തു.