അടൂർ : കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പറക്കോട് പ്രതാപചന്ദ്രന്റെ മൂന്നാമത് ചരമ വാർഷികത്തിന്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.നെറ്റ്‌ബോളിൽ കേരളാ ടീമിന്റെ ക്യാപ്റ്റനായ ഏഴംകുളം സ്വദേശി പാർത്ഥഎന്ന വിദ്യാർത്ഥിക്ക് ചടങ്ങിൽ ഉപഹാരം നൽകി.കവിയുടെ വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വിപുലമായ വാർഷികാചരണം 30ന് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി ഓൺലൈനിലൂടെ ആചരിക്കുമെന്ന് സംഘാടകർ അറിയിച്ചു.ബാബുജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവി തെങ്ങമം ഗോപകുമാർ,ആർ.ശേഖർ,രാജു എ.നായർ,കാവ്യ പ്രതാപൻ, ആർ.സതീഷ് എന്നിവർ സംസാരിച്ചു.