കൊടുമൺ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടുമൺ പഞ്ചായത്തിൽ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പടുതാക്കുളത്തിലെ ആസാം വാള മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. ആധാർ, ഭൂനികുതി രസീത് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ പഞ്ചായത്തിൽ ഈ മാസം 26 വരെ സ്വീകരിക്കുന്നതാണ്.