ചെങ്ങന്നൂർ: ഉപഭോക്താവിനോട് നീതി പുലർത്തുവാൻ വൈദ്യുതി ബോർഡും സർക്കാരും തയാറാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈദ്യുതി ഓഫീസിനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എൻ.രാധാകൃഷ്ണപണിക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം സുനിൽ പി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.കെ.ദേവദാസ്, മുരളീധരൻനായർ, ബിനു ഇടനാട്, തോമസ് മാത്യു, ജോർജ്ജ് തോമസ് ഇടനാട്,രാധാകൃഷ്ണപണിക്കർ നടുക്കേവേങ്ങൂർ, ജേക്കബ് വഴിയമ്പലം, മോഹനൻ പേരിശേരി,ഷാജി ചിറയിൽ, ഷൗക്കത്ത് കൊല്ലകടവ് എന്നിവർ പ്രസംഗിച്ചു.വെൺമണി കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഡി.സി.സി മെമ്പർ ശ്രീകുമാർ കൊയ്പ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മധു കരിയിലത്തറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജുകുമാർ മുഖ്യ പ്രഭാഷണം നടത്തി.ശ്രീകുമാർ പുന്തല,സാജൻ തോമസ്,മറിയാമ്മ ചെറിയാൻ,അഫ്‌സൽ, ജോർജ് കെ.ജോൺസൺ,സണ്ണി കുട്ടികാട്ട്,എൻ.ആർ ശ്രീധരൻ, അജിത മോഹൻ,അനില,രാഹുൽ സുജിത് എന്നിവർ സംസാരിച്ചു.