ചെങ്ങന്നൂർ: ഇന്ധന വില വർദ്ധനവിനെതിരെ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ചെങ്ങന്നൂർ ടൗണിൽ നടന്ന യോഗം ഏരിയ പ്രസിഡന്റ് എം.കെ മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം കെ.കെ ചന്ദ്രൻ അദ്ധ്യക്ഷനായി.വി.എസ് ശശിധരൻ, ജിനേഷ് കൃഷ്ണ, കെ.എസ് സുരേഷ്, എന്നിവർ സംസാരിച്ചു.