പത്തനംതിട്ട: അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ആദിവാസി മേഖലയായ കാട്ടാത്തിപ്പാറ ഗിരിവർഗ കോളനിയിലും കാഞ്ഞിരപ്പാറ സെറ്റിൽമെന്റ് കോളനിയിലും എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിന് ആവശ്യമായ ടി.വിയും പഠനോപകരണം നൽകി. എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ചെയർമാൻ പാസ്റ്റർ ബിനു വാഴമുട്ടം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.യു ജനീഷ് കുമാർ എം.എൽ.എ ടി.വി നൽകി ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥികളായി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി,പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻപീറ്റർ, സാംബവ മഹാസഭ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശേരി, അരുവാപ്പുലം പഞ്ചായത്ത് സെക്രട്ടറി റീന ജോൺ,വാർഡ്‌ മെമ്പർമാരായ സൂസമ്മ ജേക്കബ്,സൂസൻ തോമസ്,കോന്നി വിജയകുമാർ സാമൂഹ്യ പ്രവർത്തകരായ ശോഭ സജീവ്, അബ്ദുൽ റസാഖ്,ബിന്ദു കൊക്കാത്തോട്, സച്ചിൻ കാഞ്ഞിരപ്പാറ തുടങ്ങിയവർ സംസാരിച്ചു.