പത്തനംതിട്ട : കൊവിഡിന്റ മറവിൽ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി കൊള്ളയടിക്കുന്ന പിണറായി
സർക്കാരിന്റ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 9ന് മൂന്ന് മിനിട്ടു നേരം വൈദ്യുതി വിളക്കണച്ച് പ്രതിഷേധിക്കും. എല്ലാ വൈദ്യുതി ഉപഭോക്താക്കളും പങ്കാളികളായി ഇന്ന് രാത്രി 9 മണിക്ക് 3 മിനിട്ടു നേരം വൈദ്യുതി വിളക്കണച്ച് പ്രതിഷേധസമരം വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ അറിയിച്ചു.