ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിലെ ബേർഡ്‌സ് ക്ലബ് ഇന്റർനാഷണൽ യൂണിറ്റിന്റെയും ഭൂമിത്രസേന ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രമുഖ പക്ഷിനിരീക്ഷകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഇന്ദുചൂഡന്റെ (പ്രൊഫ.കെ.കെ.നീലകണ്ഠൻ) 28-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഓൺലൈനായി ക്രമീകരിച്ച ചടങ്ങ് ബേർഡ്‌സ് ക്ലബ് സംസ്ഥാന കോർഡിനേറ്റർ ഡോ.ആർ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കിളിയച്ഛൻ' എന്നറിയപ്പെടുന്ന ഇന്ദുചൂഡന്റെ ദീപ്തസ്മരണകൾ കേരളീയരിൽ പക്ഷിസ്‌നേഹവും പ്രകൃതിസ്‌നേഹവും വളർത്തുവാൻ എന്നെന്നും പ്രചോദനമായി നില കൊള്ളുമെന്ന് ഡോ.ആർ.അഭിലാഷ് പറഞ്ഞു. ഇന്ദുചൂഢൻ രചിച്ച 'കേരളത്തിലെ പക്ഷികൾ',പുല്ല് തൊട്ട് പൂനാര വരെ എന്നീ പുസ്തകങ്ങൾ പരിചയപ്പെടുത്തി.വിദ്യാർത്ഥി പ്രതിനിധികളായ ഗ്രീഷ്മ ആശോക്,അജിമില ബി.എന്നിവർ സംസാരിച്ചു