thara
ഇലവുംതിട്ട ചന്തയുടെ വികസനത്തിന് ജില്ലാപഞ്ചായത്തംഗം വിനീത അനിൽ തറക്കല്ലിടുന്നു

ഇലവുംതിട്ട: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇലവുംതിട്ട ചന്ത മുഖം മിനുക്കുന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ തറക്കല്ലിട്ടു. ചന്തയുടെ വികസത്തിന് പുതിയ നാഴികക്കാല്ലാണിത്. 30 ലക്ഷം രൂപയുടെ പദ്ധതിക്കാണ് തുടക്കംകുറിച്ചത്. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ്, ബ്ളോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാധാചന്ദ്രൻ, എ.ആർ.ബാലൻ, ഗിരിജാ ശിവാനന്ദൻ, ഷൈനി ലാൽ, ലീലാ രാധാകൃഷ്ണൻ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ മഹൽരാജ്, അനിൽ മുളമക്കോട് തുടങ്ങിയവർ പങ്കെടുത്തു.

@ നിർമ്മാണ പ്രവർത്തനങ്ങൾ

1050 ചതുരശ്ര മീറ്ററിൽ ഇന്റർ ലോക്ക്.

ആധുനിക മത്സ്യ വിപണന കേന്ദ്രം

പച്ചക്കറി വിപണന സ്റ്റാൾ

സംരക്ഷണ മതിൽ

റോഡ് കോൺക്രീറ്റിംഗ്

3 ഗേറ്റുകൾ

അഴുക്കുചാലുകൾ

----------------------------

@ ഇലവുംതിട്ട ചന്ത

1909ൽ ശ്രീമൂല രാജഗോപാല വിലാസം പൊതുചന്ത പ്രവർത്തനം തുടങ്ങി. ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കർ മുൻകൈയെടുത്ത് ആരംഭിച്ചു. മെഴുവേലി, കുളനട, ചെന്നീർക്കര, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെ കൃഷിക്കാരുടെ പ്രധാന കാർഷിക വിപണന കേന്ദ്രം.

----------------

ഇലവുംതിട്ട ചന്തയുടെ വികസനത്തിന് ജില്ലാപഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.

വിനീത അനിൽ, ജില്ലാ പഞ്ചായത്തംഗം.