17-molecular-lab-inagurat
പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കോവിഡ് പരിശോധന കേന്ദ്രം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജില്ലാ കലക്ടർ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കൊവിഡ് പരിശോധന കേന്ദ്രം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര, ലാബ് ഡയറക്ടർ ഡോ. മറീന, അസോസിയേറ്റ് ഡയറക്ടർ ഡോ. മോഹൻ വർഗീസ് എന്നിവർ സംസാരിച്ചു. ട്രൂനാറ്റ്, ജീൻ എക്സ്‌പെർട് എന്നീ ഉപകരണങ്ങളാണ് ബിലീവേഴ്സ് ലാബിലുള്ളത്. നിലവിൽ ദിവസം 10 സാമ്പിളുകൾ ടെസ്റ്റ് ചെയ്യാൻ കഴിയും. ഒരാഴ്ചയിൽ, ദിവസം 30 സാംപിളുകൾ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് ആശുപത്രി മാനേജർ ഫാ. സിജോ പണ്ടപ്പള്ളിൽ പറഞ്ഞു. എല്ലാ ഇലക്റ്റീവ് സർജറികളും മറ്റു മെഡിക്കൽ പ്രോസിജിയറുകളും ആവശ്യമുള്ള രോഗികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തി സുരക്ഷ ഉറപ്പാക്കാൻ ഇതുമൂലം സാധിക്കും. കൊവിഡ് സംശയം ഉള്ള വ്യക്തികളുടെ സാമ്പിളുകൾ അതാത് ഹോസ്പിറ്റലുകൾ ശേഖരിച്ച് അയച്ചാൽ സ്ലോട്ട് ലഭ്യത അനുസരിച്ച് സ്വീകരിക്കും.