പത്തനംതിട്ട: ചാർട്ടേഡ് വിമാനങ്ങളിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരേയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിന് മുമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണ നടത്തും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിയ്ക്കും. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, സംസ്ഥാന, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.