പത്തനംതിട്ട : കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില നാൽപ്പതിൽ നിന്ന് 30 രൂപയാക്കുക, കാരുണ്യ ചികിത്സാ സഹായം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി എജന്റ്സ് ആൻഡ് സെയ്ലേഴ്സ് കോൺഗ്രസ് ധർണ നടത്തി. സെക്രട്ടറി പി.കെ ഗോപി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.നാഗൂർ കനി അദ്ധ്യക്ഷത വഹിച്ചു. പി.ഉഷാദ്, എം.മുനീഷ്, വി. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.