കലഞ്ഞൂർ : ദേശീയ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സി.പി.എം നേതൃത്വത്തിൽ 74 കേന്ദ്രങ്ങൾ ഉപരോധിച്ചു. കലഞ്ഞൂർ ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇടത്തറ ജംഗ്ഷനിൽ ഏരിയ കമ്മിറ്റിയംഗം എസ്. രാജേഷും, കലഞ്ഞൂർ പോസ്റ്റ് ഓഫീസ് പടിക്കൽ ഏരിയ കമ്മിറ്റിയംഗം എസ്. രഘുവും, കാരുവയൽ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാരും ഉദ്ഘാടനം ചെയ്തു.