പന്തളം: മാസ്‌ക് ധരിച്ചെത്തിയ യുവാവ് വീടിനുള്ളിൽ കടന്ന് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു. മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം കുരമ്പാല ലക്ഷ് മീ ഭവനത്തിൽ പൊന്നമ്മ (85)യുടെ നാല് പവൻ തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മെഡിക്കൽ മിഷൻ നൂറനാട് റോഡരികിലാണ് വീട്. പൊന്നമ്മയുടെ മകൾ ആശുപത്രിയിൽ പോയതായിരുന്നു. പൊന്നമ്മ തനിച്ചായിരുന്നു. ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഇവർ കതക് തുറന്നത്. മാസ്‌ക് ധരിച്ചുവന്ന ആൾ ടി.വി. നന്നാക്കാൻ വന്നതാണെന്നാണ് പറഞ്ഞത്. ടി.വി. ഇരിക്കുന്ന ഭാഗത്തേക്ക് പോയപ്പോൾ മോഷ്ടാവ് വൃദ്ധയെ തളളിയിട്ട് മാല പറിക്കുകയായിരുന്നു. മാലയുടെ പകുതിയേ കിട്ടിയുള്ളു. ഇതുമായി മോഷ്ടാവ് മെഡിക്കൽ മിഷൻ ഭാഗത്തേക്ക് ബൈക്കിൽ കയറിപ്പോയി. പന്തളം പൊലീസ് കേസെത്തു. അടൂർ ഡിവൈ.എസ്.പി. ബിനു, പന്തളം സി.ഐ. എസ്. ശ്രീകുമാർ എന്നിവരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധ നടത്തി.