ചെന്നീർക്കര : ക്ഷീരകർഷകർക്കുള്ള കാലീത്തീറ്റ വിതരണത്തിൽ ക്രമകേട് വരുത്തിയ ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ എ. ഐ.വൈ.എഫ് ചെന്നീർക്കര മേഖല കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.കൊവിഡ് 19 പച്ഛാത്തലത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ക്ഷീരകർഷകർക്ക് പശുവൊന്നിന് 100 കിലോ കാലിത്തീറ്റ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയെ പഞ്ചായത്ത് പ്രസിഡന്റും മൃഗാശുപത്രി ഡോക്ടറും കൂടി അട്ടിമറിച്ചു.അർഹതപെട്ട എല്ലാ ക്ഷീരകർഷകരെയും ഉൾപ്പെടുത്താതെ വിതരണം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അബ്ദുൾ ഷുക്കൂർ ധർണ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം നിഖിൽ ചെന്നീർക്കര അദ്ധ്യക്ഷത വഹിച്ചു ജയിംസ്.കെ.സാം,എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ശ്യാമ ശിവൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മോഹനൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു.ഷാജൻ, മോഹനൻ നായർ,ബിനു, വിനോദ് തടത്തിൽ, മഹേഷ്, നന്ദു, സൗമ്യ, ഷീബ എന്നിവർ നേതൃത്വം നൽകി.