മല്ലപ്പള്ളി : അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായി കുന്നന്താനം,കല്ലൂപ്പാറ,ഇരവിപേരൂർ പഞ്ചായത്തുകളിലൂടെ അശാസ്ത്രീയമായ രീതിയിൽ നിർദ്ദേശിച്ചിരിക്കുന്ന പാത ഉപേക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റജി തോമസ് അവശ്യപ്പെട്ടു.നിലവിലുള്ള റെയിൽവേ ലൈനിന്റ് സമീപത്തുകൂടി നിർമ്മിയ്ക്കാമെന്നിരിക്കെ നിരവധി ക്ഷേത്രങ്ങളും പള്ളികളും നെൽപാടങ്ങളും നീർത്തടങ്ങളും നശിപ്പിക്കുന്ന തരത്തിലാണ് നിർദ്ദിഷ്ട പാത. നിരവധി വീടുകൾ പൊളിച്ച് മറ്റേണ്ടതായി വരും.ജനങ്ങളുടെ വികാരം മാനിക്കാതെ ഏകപക്ഷീയമായി സർക്കാർ പദ്ധതിയുമായി മുൻപോട്ട് പോയാൽ വൻ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരും.അടിയന്തരമായി റെയിൽവേ പാതയുടെ അലൈൻമെന്റ് മറ്റുവാൻ സർക്കാർ നടപടി എടുക്കണമെന്ന് റെജി തോമസ് ആവശ്യപ്പെട്ടു.