17-saji-cherian-cpm
അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ നടന്ന യോഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സി.പി.എം നേതൃത്വത്തിൽ നടന്ന അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ഏരിയയിൽ 1200 കേന്ദ്രങ്ങളിൽ യോഗം നടന്നു. ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം സജി ചെറിയാൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷനായി.വി വി അജയൻ,യു.സുഭാഷ് എന്നിവർ സംസാരിച്ചു. മുളക്കുഴ പിരളശേരിയിൽ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് യോഗം ഉദ്ഘാടനം ചെയ്തു.പി.കെ കുര്യൻ അദ്ധ്യക്ഷനായി. പഞ്ചായത്തു ജംഗ്ഷനിൽ എൻ.എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.കെ രാജു അദ്ധ്യക്ഷനായി.ആലിൻ ചുവട് ജംഗ്ഷനിൽ പി എസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൻ വിജയൻ അദ്ധ്യക്ഷനായി.പള്ളി മകുടിയിൽ പി.എസ് മോനായി ഉദ്ഘാടനം ചെയ്തു.പി.ജെ സാബു അദ്ധ്യക്ഷനായി.കാരയ്ക്കാട് കെ.എസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൻ.ജി സുരേഷ് അദ്ധ്യക്ഷനായി.ചെറിയനാട് കൊല്ലകടവ് ജംഗ്ഷനിൽ ഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.എസ് കുഞ്ഞുമോൻ അദ്ധ്യക്ഷനായി.പുത്തൻപാലം ജംഗ്ഷനിൽ പി സലിം റാവുത്തർ ഉദ്ഘാടനം ചെയ്തു.ബിനോയ് അദ്ധ്യക്ഷനായി.കുളിക്കാം പാലം ജംഗ്ഷനിൽ പി.ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.പി എൻ സോമൻ അദ്ധ്യക്ഷനായി.തുരുത്തിമേൽ വി.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ടി.പ്രദീപ് കുമാർ അദ്ധ്യക്ഷനായി.പ്ലാക്കോട് മഞ്ജു പ്രസന്നൻ ഉദ്ഘാടനം ചെയ്തു.വി.എൻ രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി.ആല പുല്ലാംതാഴെ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.എം.സി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.കോടുകുളഞ്ഞിയിൽ ടി.കെ സോമൻ ഉദ്ഘാടനം ചെയ്തു.ബിനു അദ്ധ്യക്ഷനായി. പെണ്ണുക്കര കനാൽ ജംഗ്ഷനിൽ കെ.ആർ മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.പ്രസാദ് അദ്ധക്ഷനായി. ആല അത്തലക്കടവിൽ കെ.ഡി രാധാകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു.സി.ഡി കുഞ്ഞച്ചൻ അദ്ധ്യക്ഷനായി.വെണ്മണി ഇല്ലത്തു മേപ്പുറത്ത് പി.ആർ.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രസാദ് അദ്ധ്യക്ഷനായി.പുലക്കടവിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. വി.സി രാജേന്ദ്രൻ അദ്ധക്ഷനായി.കല്യാത്ര ജംഗ്ഷനിൽ നെൽസൺ ജോയി ഉദ്ഘാടനം ചെയ്തു.കെ എ സമദ് അദ്ധ്യക്ഷനായി.തിരുവൻവണ്ടൂർ മഴുക്കീറിൽ കെ.എസ് ഷിജു ഉദ്ഘാടനം ചെയ്തു.ടി.അനി അദ്ധ്യക്ഷനായി.