മല്ലപ്പള്ളി : അയ്യൻകാളി ഗുരുദേവന്റെ ചരമദിനം ഇന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ എല്ലാ ശാഖകളിലും ആചരിക്കണമെന്ന് മല്ലപ്പള്ളി യൂണിയൻ കമ്മിറ്റി അറിയിച്ചു.സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി എല്ലാ ശാഖാ മന്ദിരങ്ങളിലും ഭവനങ്ങളിലും ദീപം തെളിയിച്ചും ഗുരുദേവ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ആരാധനയും സംഘടിപ്പിക്കണമെന്ന് യൂണിയൻ സെക്രട്ടറി പി.കെ.രവി അറിയിച്ചു.