തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിന്റെ ജനകിയാസൂത്രണ പദ്ധതി പ്രകാരം വാഴ, തെങ്ങ് എന്നിവയ്ക്ക് വേപ്പിൻ പിണ്ണാക്ക്,എല്ലുപൊടി എന്നിവ നൽകുന്നു. കർഷകർ കരം അടച്ച രസീതിന്റെ പകർപ്പുമായി 22 മുതൽ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. കൃഷിഭവനിൽ നിന്നും നൽകുന്ന സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ വളങ്ങൾ വാങ്ങിയശേഷം ബിൽ,ആധാർ,ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് എന്നിവയുടെ പകർപ്പ് സഹിതം സമർപ്പിക്കുമ്പോൾ കർഷകർക്ക് സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്കു നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.