തിരുവല്ല: ഓതറ പഴയകാവ്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വലിയമ്പലത്തിന്റെയും ചുറ്റമ്പലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ആദ്യ സംഭാവന മുൻ സെക്രട്ടറി രവീന്ദ്രനാഥ പണിക്കരിൽ നിന്നും ഭരണസമിതി ചെയർമാൻ സുരേഷ് ഓതറ ഏറ്റുവാങ്ങി.കൺവീനർ രാഹുൽ രാജ്,നിർമ്മാണ കമ്മിറ്റി അംഗങ്ങളായ രാജു ചെറുവള്ളിൽ,സഹദേവൻ പിള്ള,രാജശേഖരൻ നായർ,രാധകൃഷ്ണൻ നായർ,വി.ജി.രമേശ് കുമാർ,ഗോപകുമാർ എന്നിവർ പങ്കെടുത്തു.