bhavan
മിത്രപുരം കസ്തൂർബാ ഗാന്ധി ഭവന്റെ ഒന്നാമത് വാർഷികം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : നിരാലംബരുടെ ആശ്രയകേന്ദ്രമായ ഗാന്ധിഭവന്റെ പ്രവർത്തനം വേറിട്ട മാതൃകയാണെന്ന് ആന്റോ ആന്റണി എം. പി പറഞ്ഞു. മിത്രപുരം കസ്തൂർബാ ഗാന്ധിഭവന്റെ ഒന്നാമത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡവലപ്മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, എം.ജി.കൃഷ്ണകുമാർ, പ്രൊഫ.ഇട്ടി വർഗീസ്, ഡോ.ഗോപിമോഹനൻ, എം.ആർ.ജയപ്രസാദ്, അടൂർ പ്രസ് ക്ളബ് പ്രസിഡന്റ് അടൂർ പ്രദീപ്കുമാർ, തെങ്ങമം അനീഷ്, തോട്ടുവാ മുരളി, സൂസി ജോസഫ്, കസ്തൂർബാ ഗാന്ധിഭവൻ മാനേജർ ജയകുമാർ, ഗീതാ തങ്കപ്പൻ, അനിൽ തടാലിൽ, മുരളി കുടശനാട്‌, മീരാസാഹിബ്, സനിൽ അടൂർ എന്നിവർ സംസാരിച്ചു