vice-chairpersan
റീനാ മാത്യൂസ്

തിരുവല്ല: തിരുവല്ല നഗരസഭാ വൈസ് ചെയർപേഴ്സണായി റീനാ മാത്യൂസിനെ തിരഞ്ഞെടുത്തു. 39 അംഗ കൗൺസിലിൽ 22 പേരുടെ വോട്ട് നേടിയാണ് കേരള കോൺഗ്രസ്(എം) പ്രതിനിധിയും 13-ാംവാർഡ് കൗൺസിലറുമായ റീന വിജയിച്ചത്. ഒരു സ്വതന്ത്രയും എസ്.ഡി.പി.ഐ പ്രതിനിധിയും റീനയ്ക്ക് വോട്ടുചെയ്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പത്മകുമാരിയമ്മയ്ക്ക് 11 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ നാല് അംഗങ്ങൾ വിട്ടുനിന്നു. രണ്ട് പേർ അയോഗ്യരാണ്. ഡി.ഡി.യുടെ ചുമതയുള്ള രേണുക വരണാധികാരിയായിരുന്നു.