പത്തനംതിട്ട: ജില്ലയിൽ പുതിയ അദ്ധ്യയന വർഷത്തെ പാഠപുസ്തക വിതരണം തുടങ്ങി. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കുടുംബശ്രീക്കാണ് വിതരണ ചുമതല. തിരുവല്ല, ആറന്മുള, മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലകളിലെ വിതരണം പൂർത്തിയായി. മറ്റ് ഉപജില്ലകളിലേക്കുള്ള പുസ്തകങ്ങളുടെ ക്രമീകരണം തിരുവല്ല പാഠപുസ്തക ഡിപ്പോയിൽ നടക്കുന്നു. പുസ്തകവിതരണം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.