18-pannayali-school
പന്ന്യാലി ഗവ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപന കർമ്മം വീണാ ജോർജ്ജ് എം.എൽ.എ നിർവഹിക്കുന്നു

ഓമല്ലൂർ: പന്ന്യാലി ഗവ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. വീണാ ജോർജ്ജ് എം.എൽ.എ നിർവഹിച്ചു. 75ലക്ഷം രൂപയാണ് സ്‌കൂൾ നവീകരണത്തിന് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. രണ്ടു നിലകളിലായിട്ടാണ് ഈ കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്നത്.വീണാ ജോർജ്ജ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സ്‌കൂളിന് തുക അനുവദിച്ചത്. എം.എൽ.എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി അദ്ധ്യക്ഷ എലിസബത്ത് അബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ ഇന്ദിരാദേവി,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ എസ്.രാജേഷ് ,വാർഡ് മെമ്പർ സാജു കൊച്ചുതുണ്ടിൽ പഞ്ചായത്ത് അംഗം ബ്ലെസൻ ടി.എബ്രഹാം,സ്‌കൂൾ പ്രഥമാദ്ധ്യാപിക എം.കെ.ത്രിജയകുമാരി പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഹരീഷ് കുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഇ.ബാബുരാജ്, അസി.എൻജിനിയർ മെജോ സ്‌കൂൾ വികസന സമിതി അദ്ധ്യക്ഷൻ ജെ.കെ.ടി ജോർജ്,വികസന സമിതി അംഗങ്ങളായ തോമസുകുട്ടി ഈശോ,തോമസ് സ്റ്റീഫൻ, ജോൺ തോമസ്,സ്‌കൂളിലെ മറ്റ്
അദ്ധ്യാപകരും സന്നിഹിതരായിരുന്നു.അടിസ്ഥാന സൗകര്യ വികസനത്തിന് വെട്ടിപ്രം,ഗവ.എൽ.പി സ്‌കൂളിനും 1,22,20000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.