ഇരവിപേരൂർ : പഞ്ചായത്തിലെ നെല്ലിമല പഞ്ചായത്തുപടി സ്റ്റേഡിയം റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു.14.69 ലക്ഷം രൂപയാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത്.ടെൻഡർ നടപടികൾ പൂർത്തിയായി നിർമ്മാണം ഉടൻ ആരംഭിക്കും.പ്രവൃത്തി ഇരവിപേരൂർ പഞ്ചായത്തിലെ 5,7,11വാർഡുകളിൽ കൂടി കടന്ന് പോകുന്ന ഈ റോഡ് നെല്ലാട് കല്ലിശേരി ചെങ്ങന്നൂർ റോഡിനെയും,കുമ്പനാട് ചെങ്ങന്നൂർ റോഡിനെയും തമ്മിൽ ബന്ധപ്പെടുത്തുന്നു.പൊതുജനങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന സഞ്ചാരപാതയായി ഇത് മാറും.പുതിയതായി ആരംഭിക്കാൻ പോകുന്ന പൊതു ശ്മാശാനത്തിലേക്കും ഇതുവഴിയാണ് പോകേണ്ടത്.ദേവാലയങ്ങൾ,സ്‌കൂൾ,സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നതിനുള്ള പ്രധാന റോഡാണിത്.പ്രദേശത്തെ അടിസ്ഥാന വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിതെന്നും എം.എൽ.എ പറഞ്ഞു.