പത്തനംതിട്ട : കൊറോണ ബാധിച്ച് ദുരിതവും ദു: ഖവും അനുഭവിക്കുന്നവരുടെ കണ്ണീരും വേദനയും മനസിലാക്കാനുള്ള മനുഷ്യത്വം മരവിച്ചുപോയ എൽ.ഡി.എഫ് സർക്കാരിന് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.
കൊറോണ ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണ ബാധിച്ച് 100 ദിവസം പിന്നിട്ടിട്ടും ക്രിയാത്മകവും ആശ്വാസപ്രദവുമായ നടപടികൾക്കല്ല,സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.
വി.എ.സൂരജ്, വിജയകുമാർ മണിപ്പുഴ, രാജൻ പെരുംപക്കാട്ട്, പി.ആർ.ഷാജി,എം.എസ്.അനിൽ, വിഷ്ണു മോഹൻ തുടങ്ങിയവർ സംസാരിച്ചു.
എം.അയ്യപ്പൻകുട്ടി,ജയാ ശ്രീകുമാർ,വിനോദ് തിരുമൂലപുരം,കെ.ഹരീഷ്‌കൃഷ്ണ,സുരേഷ് കേശവപുരം,അഭിലാഷ് ഓമല്ലൂർ,കെ.ആർ.ശ്രീകുമാർ,സൂരജ് ഇലന്തൂർ,പ്രകാശ്,വിപിൻ തുടങ്ങിയവർ പങ്കെടുത്തു.