bridge
പാലം

കൊടുമൺ:അടൂർ തട്ട പത്തനംതിട്ട റോഡിലെ തോലൂഴം പാലത്തിൻറെ തകർന്ന സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുന്നു. വായനശാല ജംഗ്ഷനും തോലൂഴം ജംഗ്ഷനും ഇടയിലെ കൊടുംവളവിലാണ് പാലം. മാസങ്ങൾക്ക് മുമ്പാണ് കൈവരി തകർന്നത്. വഴിവിളക്കുകൾ വല്ലപ്പോഴുമാണ് പ്രകാശിക്കുന്നത്. ഇതുമൂലം രാത്രിയാത്ര ബുദ്ധിമുട്ടാണ്. ആനന്ദപ്പള്ളി മുതൽ കൈപ്പട്ടൂർ വരെയുള്ള ഭാഗത്ത് റോഡിൽ സുരക്ഷാ സംവിധനങ്ങളില്ല. പോത്രാട്, തട്ട, മങ്കുഴി, തോലൂഴം എന്നിവിടങ്ങളിൽ അപകടസാദ്ധ്യത ഏറെയാണ്. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ ആവശ്യത്തിന് ഹംപുകൾ സ്ഥാപിച്ചിട്ടില്ല. സ്കൂളുകൾക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്. റോഡിന്റെ ടാറിങ് പൂർത്തിയായ ശേഷം വാഹനങ്ങൾ അമിതവേഗത്തിലാണു സഞ്ചാരം. ആനന്ദപ്പള്ളി മുതൽ കൈപ്പട്ടൂർ വരെയുള്ള വളവുകളും അപകട ഭീഷണി ഉയർത്തുന്നു. ആനന്ദപ്പള്ളി ഭാഗത്തുനിന്നുള്ള ഇറക്കവും മങ്കുഴി എൻ.എസ്.എസ് സ്കൂളിന്റെ ഭാഗത്തെ വളവും അപകട ഭീഷണി ഉയർത്തുന്നുണ്ട്.