മല്ലപ്പള്ളി : മല്ലപ്പള്ളി എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കുന്നന്താനം പുളിന്താനം എന്ന സ്ഥലത്ത് നിന്നും ചാരായം വാറ്റി വിട്ടിൽ സൂക്ഷിച്ചിരുന്ന ആൾക്കെതിരെ കേസെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ടിന്റെ നേത്യത്വത്തിൽ നടത്തിയ റെയ്ഡിലാണ് മല്ലപ്പള്ളി കുന്നന്താനം വെള്ളം പൊയ്കയിൽ വീട്ടിൽ ബാബുമോന് എന്ന് വിളിക്കുന്ന അജിഷ് മോന് (35) എന്നയാൾക്കെതിരെ കേസെടുത്തത്. ഒരുലിറ്ററോളം ചാരായം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. റെയ്ഡിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.റോബർട്ട്, സിവിൽ എക്‌സൈസ് ഓഫിസർ അജിത്ത് ജോസഫ് മനീഷ് എന്നിവരും പങ്കെടുത്തു.