പന്തളം : പന്തളം ടൗൺ പ്ലാനിംഗ് കരട് വിജ്ഞാപനത്തിലെ ഒൻപത് സോണുകളാക്കി തിരിച്ചു വികസന പദ്ധതി രേഖ ഇറക്കിയ ഇടതുപക്ഷ ഭരണ സംവിധാനം ഭൂമിക്കും സ്വത്തിനും സംരക്ഷണം നല്കാതെയുള്ള ജനദ്രോഹ നിലപാടുകളാണ് സ്വീകരിക്കുന്നതന്ന് കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ആരോപിച്ചു. പന്തളം ടൗൺ പ്ലാനിംഗ് കരട് രേഖയെ സംബന്ധിച്ചു ജനങ്ങൾ നൽകിയ പരാതികൾക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) പന്തളം മുനിസിപ്പാലിറ്റിക്ക് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് മാത്യു ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം കെ. ആർ.രവി,സജു മിഖായേൽ,ജോൺ തുണ്ടിൽ, എ.ജി.മധു,അലക്സ്,അനീഷ് കൊരണ്ടിപ്പള്ളിൽ,സി.ഒ. ജോൺ, ജേക്കബ് എന്നിവർ പ്രസംഗിച്ചു.