പന്തളം: പട്ടികജാതിവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും സ്മാർട്ട് ഫോണും സൗജന്യമായി സർക്കാർഅനുവദിക്കണമെന്ന് സാംബവ മഹാസഭ പന്തളം യൂണിയൻ ആവശ്യപ്പെട്ടു.യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങൾക്കുള്ള മാസ്‌ക്കും പച്ചക്കറിവിത്തിന്റെയും വിതരണ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. യൂണിയൻസെക്രട്ടറിഎൻ.പ്രദീപ്കുമാർ, എം.കെ.സത്യൻ,സുകുമാരൻ,സിന്ധു അനിൽ,രാധാമണി, അജിതജയചന്ദ്രൻ,ലീല,ബിജു എന്നിവർ സംസാരിച്ചു.