18-kaipuzha-sakha
ചികിൽസാ ധന സഹയമായി അമ്പതിനായിരം രൂപ യും ,വിവാഹ ധന സഹായമായി പതിനായിരം രുപയും യൂണിയൻ സെക്രട്ടറി ഡോ: എ.വി.ആനന്ദരാജ് കൈമാറുന്നു

പന്തളം: എസ്.എൻ ഡി.പി.യോഗം 67ാം നമ്പർ കുളനട കൈപ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ചികിത്സ, വിവാഹ ധനസഹായവിതരണവും കൊവിഡ് സഹായ വിതണവും നടത്തി, ചികിത്സാ ധനസഹയമായി അമ്പതിനായിരം രൂപ യും ,വിവാഹ ധനസഹായമായി പതിനായിരം രുപയും യൂണിയൻ സെക്രട്ടറി ഡോ..എ.വി.ആനന്ദരാജ് വിതരണം ചെയ്തു. 215 കുടുംബങ്ങൾക്ക് നൽകിയ കൊവിഡ് സഹായ കിറ്റുകളുടെ ഉദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് വി.കെ.വാസവൻ നിർവഹിച്ചു. വി.കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എൻ.ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.