അടൂർ : പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരേ എ. ഐ. വൈ. എഫ് ബി. എസ്. എൻ. എൽ ഒാഫീസിന് മുൻപിൽ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി ജി. ബൈജു ഉദ്ഘാടനം ചെയ്തു. ജി. വിനോദ് കരുവാറ്റ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി എസ്. അഖിൽ, ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി തുടങ്ങിയവർ പ്രസംഗിച്ചു.