bini
അതിരുങ്കൽ 77-ാം നമ്പർ അംഗനവാടിയ്ക്ക് പുതിയ കെട്ടിടം ജില്ലാ പഞ്ചായത്തംഗം ബിനി ലാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : അതിരുങ്കൽ 77-ാം അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബിനി ലാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 32 ലക്ഷം ചെലവഴിച്ച് പണി പൂർത്തീകരിച്ചതാണ് കെട്ടിടത്തിന്റെ നിർമ്മാണം. മാനേജിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നും പിരിവെടുത്ത് അഞ്ച് സെന്റ്സ്ഥലം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.മാനേജിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു. പി.പി സന്തോഷ്, ബ്ലോക്ക് മെമ്പർ സോമരാജൻ,വാർഡംഗം ശാന്തൻ,പ്രശാന്ത്, റിനോയ്,ജോയ് ബാലൻ,ബൈജു,കൗസല്ല,സുശീല രാധാമണി തുടങ്ങിയവർ സംസാരിച്ചു.