കോന്നി: താലൂക്കിന് അനുവദിച്ച ജോയിന്റ് ആർ.ടി ഒാഫീസ് അടുത്തെങ്ങാനും പ്രവർത്തനം തുടങ്ങുമോ?. പ്രതീക്ഷകളിലാണ് കോന്നിക്കാർ. ഒാഫീസിനായി കെട്ടിടം വാടകയ്ക്ക് എടുത്തിട്ട് ഒരു വർഷം തികഞ്ഞു. മൂന്ന് കമ്പ്യൂട്ടറും ഒരു പ്രിന്ററും ലാമിനേറ്ററും ലഭിച്ചാൽ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. ഏഴ് കമ്പ്യൂട്ടറുകൾ കെൽട്രോൺ നൽകിയിട്ടുണ്ട്.

ആനക്കൂടിന് സമീപമാണ് ആർ.ടി.ഒാഫീസിനുള്ള കെട്ടിടം വാടകയ്ക്കെടുത്തത്. ഇതുവരെ വാടക നൽകിയിട്ടില്ല.

ജാേയിന്റ് ആർ.ടി.ഒ ഉൾപ്പെടെ ഏഴ് ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവർക്ക് പ്രതിമാസം രണ്ട് ലക്ഷത്തോളം രൂപ ശമ്പളം ഇനത്തിൽ ചെലവാകുന്നുണ്ട്. ജോ. ആർ.ടി.ഒയും രണ്ടു ജീവനക്കാരും ഒഴികെ മറ്റുള്ളവരെ പത്തനംതിട്ട, അടൂർ ആർ.ടി ഒാഫീസിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്. കോന്നിക്കാർ നിലവിൽ പത്തനംതിട്ട ആർ.ടി ഒാഫീസിനെയാണ് ആശ്രയിക്കുന്നത്.