പത്തനംതിട്ട : വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ബി.ഡി.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബി കാക്കാനപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നോബൽ കുമാർ കൂടൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സിജു മുളന്തറ,ശ്രീജു സദൻ, പ്രകാശ് കിഴക്കുപുറം,ബിനോയ് വർഗീസ്,അജേഷ് ചെങ്ങറ എന്നിവർ സംസാരിച്ചു.