പന്തളം: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ശുചീകരണ തൊഴിലാളികൾ,സെക്യൂരിറ്റി ജീവനക്കാർ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.കൊവിഡ് പോസിറ്റീവായ രോഗികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്ന കേന്ദ്രത്തിന്റെ ശുചീകരണത്തിനായി 25നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാരെയും ആവശ്യമുണ്ട്.വിമുക്ത ഭടൻമാർക്ക് മുൻഗണന.അപേക്ഷകർ പന്തളം നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാർ ആയിരിക്കണം.വൃക്ക സംബന്ധവും, ശ്വാസകോശ സംബന്ധവുമായ രോഗമുള്ളവരും കാൻസർ രോഗികളും അപേക്ഷിക്കേണ്ടതില്ല.താൽപ്പര്യമുള്ളവർ 19ന് വൈകിട്ട് 4ന് പന്തളം നഗരസഭാ ഓഫീസിൽ വെള്ള പേപ്പറിൽ ഫോൺ നമ്പർ സഹിതം അപേക്ഷിക്കേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.