പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 16ന് റഷ്യയിൽ നിന്നെത്തിയ പത്തനംതിട്ട ചിറ്റൂർ സ്വദേശിയായ 21 വയസുകാരനാണ് രോഗം. എറണാകുളം മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് വിധേയനായിരുന്നു. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പത്തനംതിട്ടയിൽ അഡ്മിറ്റ് ചെയ്തു.
ജില്ലയിൽ ഇതുവരെ ആകെ 149 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിലും കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ തി പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലുണ്ട്.